Posted On
date_range Updated On
date_range രാജ്യസഭ സീറ്റ് സി.പി.എമ്മിന്
തിരുവനന്തപുരം: എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റിലുള്ള അവകാശവാദം സി.പി.ഐ ഉപേക്ഷിച്ചു. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. ഇതോടെ സി.പി.എം നേതൃത്വം നിശ്ചയിച്ച അഡ്വ. കെ. സോമപ്രസാദ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. സ്ഥാനാര്‍ഥിത്വം സി.പി.എം സംസ്ഥാന കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ഇനി എല്‍.ഡി.എഫിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് സി.പി.ഐക്ക് നല്കാന് ബുധനാഴ്ചത്തെ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.