എറണാകുളത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

എറണാകുളം: സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

മിനിമം കൂലി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന യോഗം ബസ് ഉടമകളുടെ പിടിവാശിയെ തുടർന്ന് അലസി പിരിഞ്ഞിരുന്നു. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തൊഴിലാളികളുടെ തീരുമാനത്തിന് പിന്നിൽ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.