Posted On
date_range Updated On
date_range ദലിത് യുവതികളുടെ അറസ്റ്റ്: പൊലീസിനോട് ചോദിക്കണമെന്ന് പിണറായി
ന്യൂഡല്‍ഹി: തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് യുവതികളുടെ അറസ്റ്റുമായി ബന്ധെപ്പട്ട കാര്യങ്ങൾ പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ച പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയതും ചോദിക്കവെയാണ് തനിക്ക് ഇക്കാര്യത്തിലൊന്നും പറയാനില്ലെന്ന് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പറഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇന്നലെയും പിണറായിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.