Posted On
date_range Updated On
date_range ദലിത് യുവതികളുടെ അറസ്റ്റ്: കാട്ടുനീതിയെന്ന് സുധീരൻ
തിരുവനന്തപുരം: കണ്ണൂരില്‍ ഐ.എൻ.ടി.യു.സി നേതാവിന്‍റെ പെണ്‍മക്കളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടുനീതിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. എന്‍. രാജൻ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്‍റെ പേരിലാണ് അദ്ദേഹത്തിന്‍റെ പെണ്‍മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദലിത് പെണ്‍കുട്ടികള്‍ സി.പിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന വാര്‍ത്ത വിശ്വസനീയമല്ല. ഒന്നരവയസുള്ള കുട്ടിയും വനിതാ ജയിലില്‍ കഴിയുകയാണ്. അസഹിഷ്ണുതക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും വി.എം.സുധീരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ജയിലില്‍ കഴിയുന്ന യുവതികളെ സന്ദര്‍ശിക്കും. കണ്ണൂരില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സംഗമവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.