Posted On
date_range Updated On
date_range അഞ്ജുവിന്‍റെ കാര്യത്തിൽ സർക്കാർ ഔചിത്യം കാണിച്ചില്ല -സുധീരൻ
ന്യൂഡൽഹി: അഞ്ജു ബോബി ജോർജിന്‍റെ കാര്യത്തിൽ സർക്കാർ ഔചിത്യം കാണിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. അഞ്ജുവിനെ പോലുള്ള കായിക താരങ്ങളെ അപമാനിച്ച് പറഞ്ഞയക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജുവിനെ മാറ്റാൻ മന്ത്രിക്ക് അധികാരമുണ്ട്. എന്നാൽ അധികാരം ഔചിത്യത്തോടെ വിനിയോഗിക്കണം. അഹങ്കാരത്തോടെ ഔചിത്യം വിനിയോഗിച്ചാൽ അധികാര ദുർവിനിയോഗമായി ചിത്രീകരിക്കപ്പെടും. കലാകായിക-സാംസ്കാരിക മേഖലയെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ചെയ്യുന്നത് പോലെ രാഷ്ട്രീയവത്കരിക്കുന്ന നീക്കം ഉണ്ടാകരുതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.