Posted On
date_range Updated On
date_range ജൂലൈ 29ന് സമ്പൂര്‍ണ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും ഇതര അസോസിയേറ്റ് ബാങ്കുകളെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ യൂനിയനുകളുടെ ഐക്യവേദി ജൂലൈ 29ന് പണിമുടക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 15ന് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളോടെ സമരപരിപാടികള്‍ ആരംഭിക്കും.
27ന് ബാഡ്ജ് ധാരണവും ധര്‍ണകളും ജൂലൈ 19ന് പൊതുമേഖലാ ബാങ്ക് സംരക്ഷണ ദിനാചരണം, റാലികള്‍ എന്നിവയും നടക്കും. ജൂലൈ 28ന് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ലയനനീക്കങ്ങളില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് എസ്.ബി.ടി സംരക്ഷണസമിതിക്ക് രൂപംനല്‍കാന്‍ ജൂണ്‍ 15ന് വൈകീട്ട് നാലിന് തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.