Posted On
date_range Updated On
date_range സീരിയല്‍ നടിയുടെ വീട്ടിലത്തെി വിവാദത്തിലായ എസ്.ഐക്ക് സസ്പെന്‍ഷന്‍
കോലഞ്ചേരി: സീരിയല്‍ നടിയുടെ വീട്ടിലത്തെി വിവാദത്തില്‍ കുടുങ്ങിയ പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റേഞ്ച് ഐ.ജി എസ്. ശ്രീജിത്താണ് നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെ തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടിലത്തെിയ എസ്.ഐ രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്നാണ് രാത്രി പത്തോടെ നാട്ടുകാര്‍ വീട് വളഞ്ഞത്.
സംഘര്‍ഷത്തിനിടെ എസ്.ഐക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവം പൊലീസ് സേനക്ക് നാണക്കേടായതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടിയത്. ഇതിനിടെ, സീരിയല്‍ നടിയുടെ വീട്ടിലത്തെി കുടുങ്ങിയ എസ്.ഐ സോഷ്യല്‍ മീഡിയയിലും വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.