Posted On
date_range Updated On
date_range എ.കെ. ശശീന്ദ്രന് ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഡീസല്‍ വാഹനനിയന്ത്രണ വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ കുറിച്ചുള്ള ആശങ്ക കേന്ദ്രത്തെ അറിയിച്ചു. വിഷയത്തിൽ കേരള സർക്കാർ നിലപാടിനെ കേന്ദ്രം പിന്തുണക്കാമെന്ന് ഗഡ്ഗരി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പത്തുവർഷം പഴക്കമുള്ളതും 2000 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം ട്രൈബൂണൽ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.