Posted On
date_range Updated On
date_range കെ. സുരേഷ്കുമാര്‍ സ്വയംവിരമിക്കലിന് നോട്ടീസ് നല്‍കി
തിരുവനന്തപുരം: മൂന്നാര്‍ ദൗത്യത്തിനായി നിയമിച്ച സംഘത്തിലുണ്ടായിരുന്ന കെ. സുരേഷ്കുമാര്‍ സ്വയംവിരമിക്കലിന് നോട്ടീസ് നല്‍കി. ഒൗദ്യോഗിക ഭാഷാ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം സേവനകാലാവധി അവസാനിക്കാന്‍ കുറഞ്ഞകാലം മാത്രം ശേഷിക്കവെയാണ് സ്വയം വിരമിക്കാനൊരുങ്ങുന്നത്. എട്ടുവര്‍ഷമായി ഒരേവകുപ്പില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
1989ല്‍ ഐ.എ.എസ് ലഭിച്ച സുരേഷ്കുമാര്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ സംഘത്തില്‍ ഇടുക്കി കലക്ടര്‍ രാജു നാരായണസ്വാമി, അന്ന് ഐ.ജിയായിരുന്ന ഋഷിരാജ് സിങ് എന്നിവര്‍ക്കൊപ്പം സ്പെഷല്‍ ഓഫിസറായി നിയമിതനായതോടെയാണ് ശ്രദ്ധേയനായത്. വയനാട് കലക്ടര്‍, ഫിഷറീസ് ഡയറക്ടര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.