Posted On
date_range Updated On
date_range കായിക മന്ത്രിയെ മുഖ്യമന്ത്രി തിരുത്തണം: വി.എം സുധീരന്‍
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബേബി ജോർജിനോട് പരുഷമായി പെരുമാറിയ കായിക മന്ത്രി ഇ.പി ജയരാജനെ തിരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മന്ത്രിയെ തിരുത്താന്‍ ശ്രമിക്കണം. ജയരാജന്‍റെ പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ്. പരുഷമായി പെരുമാറിയ സംഭവത്തില്‍ ഖേദപ്രകടനത്തിനെങ്കിലും ജയരാജന്‍ തയാറാകണമെന്നും സുധീരന്‍ പ്രതികരിച്ചു.
അഞ്ജു ബേബി ജോർജിനോടുള്ള കായിക മന്ത്രിയുടെ പെരുമാറ്റം പൊറുക്കാൻ കഴിയാത്തതെന്ന് മുൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പ്രശസ്തരായ കായിക താരങ്ങളെ ഇത്തരത്തിൽ അപമാനിക്കരുത്. കായിക മന്ത്രി നിരുപാധികം മാപ്പു പറയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.