Posted On
date_range Updated On
date_range വഞ്ചിയൂരില്‍ കോടതിയിലെ മീഡിയ റൂം തുറന്നില്ല
തിരുവനന്തപുരം: വഞ്ചിയൂരില്‍ കോടതിയിലെ മീഡിയ റൂം തിങ്കളാഴ്ചയും തുറന്നില്ല. കഴിഞ്ഞയാഴ്ച മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത ദിവസംതന്നെ മീഡിയ റൂമില്‍ അഭിഭാഷകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. അതിനിടെ തിങ്കളാഴ്ച അഭിഭാഷകര്‍ മാതൃഭൂമി പത്രം കത്തിച്ചു. കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. വൈകീട്ട് 5.30ന് വഞ്ചിയൂര്‍ ജങ്ഷനില്‍ സംഘടിച്ചത്തെിയ അഭിഭാഷകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തില്ളെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.