മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം ദൗർഭാഗ്യകരം: ചെന്നിത്തല

തിരുവനന്തപുരം: ഹൈകോടതി പരിസരത്ത് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്ടിങ് ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ട് ഒരു ധാരണയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണിത്. അഭിഭാഷർക്കും മാധ്യമപ്രവർത്തകർക്കും പരാതി പറയാനുള്ള ഫോറങ്ങളുണ്ട്. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.