Posted On
date_range Updated On
date_range അടിയന്തരപ്രമേയം കൊണ്ടുവരാത്തത് പരിശോധിക്കും –സുധീരന്‍
തിരുവനന്തപുരം: എം.കെ. ദാമോദരന്‍ വിവാദകേസുകളില്‍ ഹാജരായ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാത്തത് പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജനപ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.കെ. ദാമോദരനിലൂടെ സാമൂഹികവിരുദ്ധ ശക്തികള്‍ക്ക് സംരക്ഷണംലഭിക്കുന്ന അസാധാരണ സാഹചര്യമാണ്. ഇടപെടേണ്ട വിഷയങ്ങളില്‍ താന്‍ ഒൗചിത്യപൂര്‍വം ഇടപെടുമെന്ന് കെ. മുരളീധരനും വി.ഡി. സതീശനും മറുപടിയായി സുധീരന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.