Posted On
date_range Updated On
date_range നാണക്കേട് ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയാറാകണം –സുധീരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ. ദാമോദരന്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കേസുകളില്‍ ഹാജരാകുന്നതിനത്തെുടര്‍ന്ന് സര്‍ക്കാറിന് വന്നിട്ടുള്ള നാണക്കേട് ഒഴിവാക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ സമൂഹത്തിന് ദ്രോഹകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപിത താല്‍പര്യക്കാര്‍ക്കും വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരാകുന്നതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ വിമര്‍ശം അവഗണിക്കുന്നത് എന്താണെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി നിലനില്‍ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.