തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഫ്രിക്കന്‍ പര്യടനം നടത്തിയിട്ടും സൊമാലിയ സന്ദര്‍ശിക്കാനുള്ള അവസരം പ്രധാനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് ചെന്നിത്തല ട്വിറ്ററിൽ കുറിച്ചു. അവിടെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ കേരളത്തിലെയും സോമാലിയയിലെയും മാനവവികസന സൂചികയുടെ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ മോദി അട്ടപ്പാടിയിലെ ശിശുമരണത്തെ സോമാലിയയോട് ഉപമിച്ചത് വിവാദമായിരുന്നു.
PM missed an opportunity 2 include Somalia in his Africa trip so that he could know the difference between HDI figures of Kerala & Somalia
— Ramesh Chennithala (@chennithala) July 11, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.