????? ????????? ?????????????? ??????????????????? ???????????? ??????? ??????????????? ??????????? ??????? ???? ?????????

ജിഷയുടെ അമ്മക്ക്​ വീട്;​ താക്കോൽ നിർവഹണം നടന്നു

എറണാകുളം: പെരുമ്പാവൂരിൽ കൊല്ല​പ്പെട്ട ജിഷയുടെ അമ്മക്ക്​ സംസ്​ഥാന സർക്കാർ നിർമിച്ച്​ നൽകിയ വീടി​െൻറ താക്കോൽ നിർവഹണം നടന്നു. മുഖ്യമ​​ന്ത്രി പിണറായി വിജയനാണ്​ ജിഷയുടെ അമ്മക്ക്​ താക്കോൽ നൽകിയത്​. പുതിയ സർക്കാർ അധികാരമേറ്റ മെയ് 25ന്​ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിൽ ജിഷയുടെ അമ്മ രാജേശ്വരിക്ക് 45 ദിവസത്തിനകം വീട് നിർമ്മിച്ച്​ നൽകാൻ തീരുമാനമെടുത്തിരുന്നു. മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയിൽ പണിത വീടി​െൻറ  നിര്‍മാണം കാക്കനാട് നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.

അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് വീട് നിര്‍മിക്കു​ന്നതെന്നും ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്‍മെൻറ്​ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയുടെ ആശുപത്രിവാസം ശനിയാഴ്ച അവസാനിക്കുമെന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്​ബുക്കിൽ കുറിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.