Posted On
date_range Updated On
date_range മഅ്ദനിയെ ഇന്ന് ആശുപത്രിയിലേക്കു മാറ്റും
കൊല്ലം: സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിലത്തെിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ന്നാസിര്‍ മഅ്ദനിയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. ശാരീരിക അവശതകളുള്ള മഅ്ദനിക്ക് തുടര്‍പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ബംഗളൂരു പൊലീസിന്‍റെ അനുമതിയോടെ വൈകിട്ട് അഞ്ചിന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്നാണ് വിവരം. ജാമ്യത്തില്‍ കഴിയവെ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഅ്ദനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.