ഗുലാം അലിക്കെതിരെ പ്രതിഷേധിച്ച ശിവസേനക്കാരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഗുലാം അലിയുടെ ചാന്ദ്നി രാത് ഗസല്‍ പരിപാടിയോട് പ്രതിഷേധം പ്രകടിപ്പിച്ച് ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വപ്നനഗരിയിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. അരയിടത്തുപാലത്തുനിന്ന് മാര്‍ച്ച് ചെയ്തത്തെിയ പ്രവര്‍ത്തകരെ സ്വപ്നനഗരിക്ക് സമീപം പൊലീസ് തടഞ്ഞു. ഗോബാക് ഗുലാം അലി വിളിച്ചുള്ള പ്രകടനത്തില്‍ പാക് പതാക കത്തിച്ച് പ്രതിഷേധിച്ചു. കലയോടും കലാകാരന്മാരോടുമുള്ള അസഹിഷ്ണുതയല്ല തങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ അഴിമതി മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പരിപാടിയെന്നും ഉദ്ഘാടനംചെയ്ത ജില്ലാ പ്രസിഡന്‍റ് കെ. തുളസീദാസ് പറഞ്ഞു. വിവിധ പാര്‍ട്ടികള്‍ക്കൊപ്പം നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരിലും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി എന്‍.പി. ബാബുരാജ്, വൈസ് പ്രസിഡന്‍റ് രാഘവപണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് തടയാനായി വൈകീട്ട് ആറോടെ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു. കനത്ത പൊലീസ് കാവലും ജലപീരങ്കിയടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പ്രകടനം നടത്തിയ 20ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.