Posted On
date_range Updated On
date_range കെ.പി മോഹനൻ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തി
വടകര: ജെ.ഡി.യു നേതാവും മന്ത്രിയുമായ കെ.പി മോഹനൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ വടകര ഗസ്റ്റ്ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ജെ.ഡി.യുവിന്‍റെ മുന്നണിമാറ്റത്തെ കുറിച്ച് ചർച്ചകൾ സജീവമായ സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. യു.ഡി.എഫിൽ ഉറച്ചു നിൽക്കണമെന്ന് ശനിയാഴ്ച ചേർന്ന ജെ.ഡി.യു കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ മോഹനൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.