Posted On
date_range Updated On
date_range വി.പി രാമകൃഷ്ണപിള്ളയുടെ മകൾ സി.പി.എമ്മിൽ ചേരുന്നു
കൊല്ലം: ആർ.എസ്.പി സ്ഥാപക നേതാക്കളിൽ പ്രമുഖനും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ വി.പി രാമകൃഷ്ണപിള്ളയുടെ മകൾ ബി. ജയന്തി സി.പി.എമ്മിൽ ചേരുന്നു. ചിലരുടെ ഏകപക്ഷീയ നിലപാടുകളാണ് പാർട്ടി വിടാൻ ഇടയാക്കിയതെന്ന് ബി. ജയന്തി മാധ്യമങ്ങളോട് പറഞ്ഞു.
സ്വേച്ഛാധിപത്യ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ നടക്കുന്നത്. ചില നേതാക്കളുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പാർട്ടിയെ യു.ഡി.എഫ് പാളയത്തിൽ എത്തിച്ചത്. പിതാവിന്‍റെ അറിവോടെയല്ല താൻ സി.പി.എമ്മിൽ ചേരുന്നതെന്നും ജയന്തി വ്യക്തമാക്കി.
ആർ.എസ്.പി കൊല്ലം ജില്ലാ കമ്മറ്റിയംഗം, യു.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികൾ ജയന്തി വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.