Posted On
date_range Updated On
date_range സതീഷിനെ മാറ്റി; കെ.വി. മോഹന്‍കുമാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കെ.എന്‍. സതീഷിനെ മാറ്റി. ഗ്രാമവികസന കമീഷണര്‍ കെ.വി. മോഹന്‍കുമാര്‍ ആണ് പുതിയ ഡയറക്ടര്‍. പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറായ സതീഷിന് ഹയര്‍സെക്കന്‍ഡറി കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ളെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് മാറ്റം. അധ്യാപകരുടെ സ്ഥലം മാറ്റം കൂട്ടക്കുഴപ്പത്തില്‍ കലാശിക്കുകയും നിയമനടപടികളിലാവുകയും ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം മാറ്റം സുഗമമാക്കാന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന് കഴിഞ്ഞതുമില്ല.
ഗ്രാമവികസന കമീഷണറായി സപൈ്ളകോ ഡയറക്ടര്‍ ജയിംസിനെയും സപൈ്ളകോ ഡയറക്ടറായി വെങ്കടേശ് പതിയെയും നിയമിച്ചു. ടൂറിസം സെക്രട്ടറി കമലവര്‍ധന റാവുവിന് വ്യവസായ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.