എസ്​.എൻ.ഡി.പി ​ൈമക്രോ ഫിനാൻസിൽ 80 ലക്ഷത്തി​െൻറ തട്ടിപ്പ്​

തിരുവനന്തപുരം: എസ്.എൻ.ഡി.പിയുടെ മൈക്രോ ഫിനാൻസിെൻറ മറവിൽ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലൻസിെൻറ രഹസ്യ പരിശോധനാ  റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജിയിൽ വിജിലൻസ് ലീഗൻ അൈഡ്വസറാണ് ഇക്കാര്യം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അറിയിച്ചത്.

രഹസ്യ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മൈക്രോഫിനാൻസ് ഇടപാടിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പിന്നാക്ക ക്ഷേമ കോർപറേഷെൻറ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തെന്നും പരാതിയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.