Posted On
date_range Updated On
date_range സ്കൂള്‍ കലോത്സവം: വിധികര്‍ത്താക്കളെ നിരീക്ഷിക്കും –മന്ത്രി അബ്ദുറബ്ബ്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കള്‍ നിരീക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. സ്കൂള്‍ കലോത്സവം ഉള്ളിടത്തോളം കാലം വിധി നിര്‍ണയം സംബന്ധിച്ച ആക്ഷേപം തുടരും. ഇതില്‍ യാഥാര്‍ഥ്യമുള്ളവയും അല്ലാത്തവയുമുണ്ടാകാം. ബാലാവകാശ കമീഷന്‍വരെ അപ്പീല്‍ പരിഗണിക്കുന്ന അവസ്ഥ മാറണം. മാന്വല്‍ പരിഷ്കരണത്തില്‍ ആര്‍ക്കെല്ലാം അപ്പീല്‍ പരിഗണിക്കാം എന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഇവ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. ഇത്തവണ പരമാവധി അപ്പീല്‍ ഒഴിവാക്കും. വിധികര്‍ത്താവിനെ സംബന്ധിച്ച് പരാതി വന്നാല്‍ അവരെ ഒഴിവാക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. കലാപ്രതിഭ, തിലകം പട്ടങ്ങള്‍ തിരികെ കൊണ്ടുവരില്ളെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.