Posted On
date_range Updated On
date_range ആലുവയിൽ രണ്ടു കുട്ടികളുമായി യുവതി പുഴയിൽ ചാടി; മൂന്നുപേരും മരിച്ചു
ആലുവ: രണ്ട് കുട്ടികളെയുമായി യുവതി പെരിയാറിൽ ചാടി. തെരച്ചിലിൽ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. ആലുവ നാരാണത്ത് അഭിലാഷിൻെറ ഭാര്യ നീതു, മക്കളായ അനാമിക (എട്ട്), അർജുൻ കൃഷ്ണ (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് ആലുവ മണപ്പുറത്തായിരുന്നു സംഭവം.
വെള്ളത്തിൽ ചാടുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിൽ ആദ്യം കുട്ടികളുടെ മൃതദേഹം കണ്ടെത്തി. പിന്നീടാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്.
മൂന്നു മൃതഹേങ്ങളും ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.