കൂടണഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു; സായയല്ല, ഞാന്‍ അയിഷ സിദ്ദീഖ

കോഴിക്കോട്: ബംഗ്ലാദേശി യുവതിയും സായയൊന്നുമല്ല, ഞാന്‍ അയിഷ സിദ്ദീഖയെന്ന 35കാരി. പീഡിപ്പിക്കപ്പെട്ടവര്‍ ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്ക് മറയേണ്ടവരല്ളെന്ന തിരിച്ചറിവില്‍നിന്നാണ് ഇവരുടെ രംഗപ്രവേശം. ബംഗ്ളാദേശിലെ ദ ഡെയ്ലി സ്റ്റാര്‍ പത്രത്തിലാണ് മലയാളിയുടെ ‘സായ’ നേരിട്ട പീഡാനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ധാക്കയിലെ പത്രമോഫിസിലത്തെിയാണ് ഇവര്‍ ഇന്‍റര്‍വ്യൂ നല്‍കിയത്.
പീഡനമേറെ ഏറ്റുവാങ്ങിയെങ്കിലും കോഴിക്കോടിന്‍െറ നല്ല മനസ്സ് സമ്മാനിച്ച ‘ഞാന്‍ എന്ന മുറിവ്’ എന്ന പുസ്തകവുമേന്തിയാണ് അയിഷയുടെ പടം പത്രം പ്രസിദ്ധീകരിച്ചത്. പെണ്‍വാണിഭ സംഘത്തിലകപ്പെട്ടതും പീഡനങ്ങള്‍ക്കൊടുവില്‍ കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനില്‍ അഭയംപ്രാപിച്ചതും തുടങ്ങി നാട്ടില്‍ തിരിച്ചത്തെുന്നതുവരെയുള്ള കാര്യങ്ങള്‍ ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തി. ബംഗ്ളാദേശിലെ സ്വന്തം വീട്ടിലത്തെിയപ്പോള്‍ മൂന്നുമക്കളും മാതാവുമൊഴികെ ബന്ധുക്കളാരും തിരിഞ്ഞുനോക്കുന്നില്ളെന്നാണ് ഇവരുടെ പരിഭവം. പിഴച്ചവള്‍ എന്ന നിലക്കാണ് എല്ലാവരുടെയും പെരുമാറ്റം. തന്‍െറ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ അയല്‍ക്കാര്‍ കുട്ടികളെ വിടുന്നില്ല. ഈ അവസ്ഥയില്‍നിന്നാണ് ഇവരുടെ ധീരമായ നിലപാടുണര്‍ന്നത്. എല്ലാവരും എങ്ങനെയും പെരുമാറട്ടെ. എന്നെപ്പോലെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതിജ്ഞ.
ബംഗ്ളാദേശിലെ കച്ചുവ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇവര്‍ 12ാം വയസ്സില്‍ വിവാഹിതയായി. എട്ടാം ക്ളാസ് പൂര്‍ത്തീകരിക്കുംമുമ്പേ ആയിരുന്നു ഇത്. കുട്ടിക്കാലം മുതല്‍ വായനയിലും ചിത്രം വരയിലും വലിയ താല്‍പര്യമായിരുന്നു. കല്യാണം കഴിഞ്ഞതോടെ തയ്യല്‍ പഠിക്കാന്‍ പോയി. പിന്നെ തയ്യല്‍ പരിശീലകയായി. കുട്ടിക്കുപ്പായങ്ങള്‍ തുന്നിവില്‍ക്കുന്ന ചെറിയജോലി വീട്ടില്‍ തുടങ്ങി. ഇതിലൂടെ ലഭിക്കുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിന്  മാറ്റിവെച്ചു. ഇതിനിടയിലും കവിതയും ചിത്രംവരയും ഒപ്പം കൊണ്ടുനടന്നു. മാഗസിനില്‍ കവിത അച്ചടിച്ചുവന്നു. ഇത്തരം സര്‍ഗാത്മകതയൊന്നും ഭര്‍ത്താവിനിഷ്ടമായില്ല.
ഇതിനിടയിലാണ് തലവേദന ചികിത്സക്ക് ഇന്ത്യയിലേക്ക് പോവാന്‍ തീരുമാനിച്ചത്. യാത്രക്കു തൊട്ടുമുമ്പേ ഭര്‍ത്താവുമായി പിണങ്ങി തനിച്ച് ഇന്ത്യയിലേക്ക് വന്നു. പൊടുന്നനെയെടുത്ത തീരുമാനം ആകെ തളര്‍ത്തി. അതിര്‍ത്തികടന്നപ്പോഴേക്കും ശാരീരികമായും മാനസികമായും തളര്‍ന്നു.
‘എല്ലാം’ മനസ്സിലാക്കിയ ഒരു അപരിചിതന്‍ തയ്യല്‍ ജോലി വാഗ്ദാനം ചെയ്തു സഹായവുമായത്തെി. അയാള്‍ ഏര്‍പ്പാടാക്കിയ ഒരാള്‍ക്കൊപ്പം യാത്ര തുടങ്ങിയതേ പിന്നെ ഓര്‍മയുള്ളൂ. ബോധം വന്നപ്പോള്‍ ഒരു ടോയ്ലറ്റില്‍ പൂട്ടിയിട്ട നിലയില്‍. പാസ്പോര്‍ട്ടും ബാഗും മറ്റു യാത്രാരേഖകളും ഒന്നുമില്ല. മൂന്നുദിവസം ടോയ്ലെറ്റ് പൈപ്പിലെ വെള്ളം മാത്രം കുടിച്ച് ജീവിച്ചു. നാലാം ദിവസം ഏതോ ദമ്പതികള്‍വന്ന് വാതില്‍തുറന്നു. ലൈംഗികവൃത്തിയെന്ന അവരുടെ ആവശ്യത്തിന് കീഴടങ്ങേണ്ടിവന്നു.
പല കൈകളിലൂടെ കോഴിക്കോട്ടെ ഫ്ളാറ്റിലത്തെി. എട്ടാം ദിവസം രണ്ടും കല്‍പിച്ച് സംഘത്തില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്റ്റേഷനില്‍ അഭയംപ്രാപിച്ച ശേഷം മഹിളാമന്ദിരത്തിലേക്ക്. ഈ വേളയിലാണ് ആം ഓഫ് ജോയ് എന്ന സംഘടനയും അനൂപിനെയും പരിചയപ്പെട്ടത്. ഏകാന്തതയില്‍ ഞാന്‍ കുറിച്ചിട്ട കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു അനൂപ്... ഇങ്ങനെ കോഴിക്കോട് എത്തിപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട് അഭിമുഖത്തില്‍.
‘ഞാന്‍ എന്ന മുറിവ്’ പുസ്തകത്തിന് മികച്ച സ്വീകരണം ലഭിച്ചതും നിര്‍ണായക സമയത്ത് കോഴിക്കോട്ടുകാര്‍ നല്‍കിയ സഹകരണവും അവര്‍ പങ്കുവെച്ചു. കേസ് മാറാട് പ്രത്യേക കോടതിയില്‍ ഇപ്പോഴും തുടരുകയാണ്. പ്രതിഭാഗം സാക്ഷിവിസ്താരമാണ് ഇനി നടക്കാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.