Posted On
date_range Updated On
date_range സി.പി.എമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു -സുധീരൻ
തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് വി.എം സുധീരന്‍. സി.പി.എമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു. പാര്‍ട്ടി സെക്രട്ടറി തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ വർധിച്ചു വരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
അതിക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണ്. പൊലീസിനെ രാഷ്ട്രീയവത്കരിച്ചുവെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.