Posted On
date_range Updated On
date_range കെ.എസ്.ആര്‍.ടി.സി 72 സ്പെഷ്യൽ സര്‍വീസുകള്‍ നടത്തും -ഗതാഗത മന്ത്രി
തിരുവനന്തപുരം: മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം താറുമാറായ സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സി 72 സ്പെഷ്യൽ സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വൈകുന്നേരത്തോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്കുമാണ് സര്‍വീസുകള്‍ നടത്തുക. എറണാകുളം, തൃശൂര്‍ ഡിപ്പോകള്‍ സര്‍വീസുകളുടെ എണ്ണം വർധിപ്പിക്കും. കൂടാതെ എല്ലാ ഡിപ്പോകളിലും കൂടുതല്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതിനായി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയും സോണല്‍ മാനേജര്‍മാരെയും ചുമതലപ്പെടുത്തിയതായും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.