Posted On
date_range Updated On
date_range ഒമ്പതുകാരന് മര്‍ദനമേറ്റ സംഭവം: ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: അടിമാലി സ്വദേശിയായ ഒമ്പതുകാരന് മാതാപിതാക്കളുടെ മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഇടുക്കി ജില്ലാ പൊലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫിസര്‍മാര്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടെ, കമീഷന്‍ അംഗം സി.യു. മീന കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.