Posted On
date_range Updated On
date_range പിണറായി വിജയന്‍ നല്ല സുഹൃത്ത് –വെള്ളാപ്പള്ളി
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തിപരമായി വിരോധമില്ളെന്നും അദ്ദേഹം തന്‍െറ നല്ല സുഹൃത്താണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുമായി സാംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാന്‍സ് കേസിലെ അന്വേഷണം കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ചതാണ്. ഏത് അന്വേഷണവും നേരിടും. പിണറായിയുടെ നേതൃത്വത്തിലെ സര്‍ക്കാറിന്‍െറ ഇതുവരെയുള്ള ഭരണം മികച്ചതാണ്. എസ്.എന്‍.ഡി.പി യോഗം ശിവഗിരി മഠത്തിന് എതിരല്ല. മദ്യനിരോധം ഗുണംചെയ്തില്ളെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് മനസ്സില്‍ തട്ടിയാണ്. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമല്ല. പാര്‍ട്ടിയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.