Posted On
date_range Updated On
date_range മദ്യനയം: ചെന്നിത്തലയുടെ നിലപാട് തള്ളി വി.എം. സുധീരൻ
തിരുവനന്തപുരം: മദ്യനയത്തിൽ കോൺഗ്രസ് തിരുത്തല്‍ ആലോചിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. മദ്യനയത്തില്‍ പുനരാലോചന നടത്തേണ്ട കാര്യമില്ലെന്നും യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണെന്നും സുധീരന് വ്യക്തമാക്കി. മദ്യനയത്തെക്കുറിച്ചുള്ള നിലപാടില്‍ പ്രതിപക്ഷ നേതാവുമായി സംസാരിക്കും. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കുമെന്ന് രമേശ് പറഞ്ഞതില്‍ തെറ്റില്ലെന്നും സുധീരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.