Posted On
date_range Updated On
date_range മാണി അഴിമതി വീരന്‍; ലീഗ് വര്‍ഗീയ പാര്‍ട്ടി- വി.എസ്
തിരുവനന്തപുരം: മുസ്‍ലിം ലീഗിനും കേരള കോൺഗ്രസ് എമ്മിനുമെതിരെ വിമർശവുമായി വി.എസ്. അച്യുതാനന്ദൻ. കേരള കോണ്‍ഗ്രസുമായും മുസ്ലിം ലീഗുമായും യോജിക്കാന്‍ കഴിയില്ല. കെ.എം. മാണി അഴിമതി വീരനാണ്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയുമാണ്. അതിനാല്‍ ഇവരുമായി സി.പി.എമ്മിനോ പാര്‍ട്ടി ആശയങ്ങള്‍ക്കോ യോജിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു.
മുസ്‍ലിം ലീഗിനെ കുറിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന എഡിറ്റോറിയലിനെക്കുറിച്ചും കെ.എം.മാണിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പാർട്ടി സെക്രട്ടറി കോടിേയരിയുടെ പ്രസ്താവനയും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിഎസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.