‘ബഗ്’ കണ്ടത്തെിയ മലയാളി വിദ്യാര്‍ഥിക്ക് ഫേസ്ബുക്കിന്‍െറ വക ഏഴ് ലക്ഷം

കൊല്ലം: ഫേസ്ബുക്കിന്‍െറ പ്രവര്‍ത്തനം തകര്‍ക്കാന്‍ കഴിയുന്നതരത്തിലെ ‘ബഗ്’ കണ്ടത്തെിയ മലയാളി വിദ്യാര്‍ഥിക്ക് ഏഴ് ലക്ഷം രൂപ (പതിനായിരം ഡോളര്‍) പ്രതിഫലം. ഫേസ്ബുക് മേധാവി സുക്കര്‍ ബര്‍ഗിന്‍േറതുള്‍പ്പെടെ ആരുടെയും അക്കൗണ്ട് ഹാക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ഫുള്‍ അക്കൗണ്ട് ടേക് ഓവര്‍ എന്ന ബഗ് ആണ് ചാത്തന്നൂര്‍ എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി അരുണ്‍ എസ്. കുമാര്‍ കണ്ടത്തെിയത്. ഫേസ്ബുക്കിന് www.facebook.com ന് പുറമെ നിരവധി ഉപ ഡൊമൈനുകള്‍ ഉണ്ട്. ഒരു പ്രൊഫൈലിന്‍െറ മുമ്പുള്ള പോസ്റ്റുകളുടെയും മറ്റും വിവരങ്ങള്‍ ആ ഉടമക്ക് നല്‍കാന്‍ ഫേസ്ബുക് ഉപയോഗിക്കുന്ന lookaside.facebook.com എന്ന ഡൊമൈനില്‍ ഉറപ്പാക്കേണ്ട സുരക്ഷാ വീഴ്ചയാണ് കൊല്ലം മുണ്ടക്കല്‍ വെസ്റ്റ് ശിവവിലാസത്തില്‍ സുരേഷ്കുമാറിന്‍െറയും നാഗലക്ഷ്മിയുടെയും മകന്‍ അരുണ്‍ കണ്ടത്തെിയത്. പാസ്വേഡ് മറക്കുന്ന അവസരത്തില്‍ ഫേസ്ബുക് അക്കൗണ്ട് തിരിച്ചുകിട്ടാന്‍ എസ്.എം.എസോ ഇ-മെയിലോ വഴി ആറ് അക്കങ്ങള്‍ അയച്ചുതരാറുണ്ട്. ഇത് 12 തവണയില്‍ കൂടുതല്‍ തെറ്റിച്ച് ടൈപ് ചെയ്താല്‍ സാധാരണ ഉപയോഗിക്കാന്‍ കഴിയാറില്ല. എന്നാല്‍, ഈ ഡൊമൈനില്‍ പാസ്വേഡ് റിക്കവറി ആവശ്യപ്പെടുന്ന ആര്‍ക്കും എത്ര തവണ വേണമെങ്കിലും പല അക്കങ്ങള്‍ മാറി ടൈപ് ചെയ്ത് മറ്റൊരാളുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറാന്‍ കഴിയുമായിരുന്നു.
വീഴ്ച ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക് ആ ഡൊമൈനിലുണ്ടായ സാങ്കേതിക പിഴവ് പരിഹരിച്ചു. ഇതിനുമുമ്പ് അഞ്ചുതവണ ഫേസ്ബുക്കിന് അരുണ്‍ ചില ബഗുകള്‍ കണ്ടത്തെി നല്‍കിയിരുന്നു. ഒറ്റ ബഗിന് ആദ്യമായാണ് ഇത്രയും വലിയ തുക ഉപഹാരമായി ലഭിക്കുന്നത്.

ബഗ്, ബഗ് ബൗണ്ടി പ്രോഗ്രാം
ഒരു പ്രോഗ്രാമിന്‍െറ പ്രവര്‍ത്തനത്തെ തകിടം മറിക്കാവുന്ന തെറ്റോ കുറവോ ആണ് ബഗ്. ഇത് സോഫ്റ്റ്വെയറിലും ഹാര്‍ഡ്വെയറിലും സംഭവിക്കാം. ആപ്ളിക്കേഷനുകള്‍ റണ്‍ ചെയ്യുമ്പോള്‍ സോഫ്റ്റ്വെയറില്‍ ഉണ്ടാകുന്ന കോണ്‍ഫ്ളിക്ടുകളായാണ് ഇത് തിരിച്ചറിയുന്നത്. സോഫ്റ്റ്വെയറിന് കേടുണ്ടാകാന്‍ ബഗുകള്‍ കാരണമാകും. ഇത്തരം ബഗുകള്‍ കണ്ടത്തൊനും അതുവഴി സമ്മാനം നേടാനും സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നവരും വെബ്സൈറ്റുകളും വ്യക്തികള്‍ക്ക് അവസരമൊരുക്കാറുണ്ട്. പ്രശ്നങ്ങളുണ്ടെന്ന് ഉപയോക്താക്കള്‍ തിരിച്ചറിയുംമുമ്പ് അവ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് പ്രതിഫലം ലഭിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.