Posted On
date_range Updated On
date_range ജെ.ഡി.യു അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ച് സ്ഥാനാർഥികളെ ജെ.ഡി.യു പ്രഖ്യാപിച്ചു. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുന്നണി വിട്ട വി.സുരേന്ദ്രേൻ പിള്ളയെ തിരുവനന്തപുരം ജില്ലയിലെ നേമത്ത് സ്ഥാനാർത്ഥിയാക്കി. കൽപറ്റയിൽ ശ്രേയാംസ് കുമാറും കൂത്തുപറമ്പിൽ മന്ത്രി കെ.പി.മോഹനനും മത്സരിക്കും. അമ്പലപ്പുഴയിൽ ഷേയ്ക്ക് പി.ഹാരിസ്, മട്ടന്നൂരിൽ കെ.പി.പ്രശാന്ത് എന്നിവരുമാണ് മത്സരിക്കുന്നത്.
തർക്കം തുടരുന്ന വടകര, ഏലത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.