Posted On
date_range Updated On
date_range സ്ത്രീ പൊതുരംഗ പ്രവേശം: നിലപാടില്‍ മാറ്റമില്ല –സമസ്ത
കോഴിക്കോട്: സ്ത്രീ പൊതുരംഗപ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്വീകരിച്ചുവരുന്ന നിലപാടില്‍ ഒരു മാറ്റവുമില്ളെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ഇസ്ലാമിക ശരീഅത്തിന്‍െറ പരിധിക്കകത്തുനിന്നുകൊണ്ടുള്ള സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു. പൊതുരംഗത്തേക്ക് സ്ത്രീകള്‍ പരിധിലംഘിച്ച് കടന്നുവരുന്നത് സമസ്ത അംഗീകരിക്കുന്നില്ല. മതത്തിന്‍െറ പരിധിക്കനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത എതിരുമല്ല. സ്ത്രീരംഗ പ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത നിലപാടില്‍ മാറ്റംവരുത്തിയെന്ന വിധത്തില്‍ ചിലരുടേതായി വന്ന പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.