അങ്കമാലി: തയ്യല്‍ ആശാന്‍ കവരപ്പറമ്പ് ചക്കാട്ട് വീട്ടില്‍ സി.ജെ. അവറാച്ചന് തെരഞ്ഞെടുപ്പായാല്‍ വിശ്രമമില്ല. 66കാരനായ അവറാച്ചന്‍ 16ാമത്തെ വയസ്സിലാണ് സ്വന്തമായി തയ്യല്‍ ആരംഭിച്ചത്. ഇപ്പോള്‍ അങ്കമാലി പട്ടണത്തിലെ നഗരസഭ കെട്ടിടത്തിലെ സ്വാഗത് ഹോട്ടലിന് സമീപമാണ് തയ്യല്‍ ഷോപ് നടത്തുന്നത്. അര നൂറ്റാണ്ടിന്‍െറ ചരിത്രത്തില്‍ ഒട്ടേറെ രാഷ്ട്രീയ^മത^സാമൂഹിക^ സാംസ്കാരിക നേതാക്കള്‍ക്ക് അവറാച്ചനാണ് പതിവായി വസ്ത്രങ്ങള്‍ തയ്ച്ചുകൊടുത്തിരുന്നത്.
മുന്‍ നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന എ.പി. കുര്യനാണ് അവറാച്ചന്‍ ആദ്യമായി വസ്ത്രം തയ്ച്ചുനല്‍കിയത്. മുന്‍ എം.എല്‍.എ പി.ജെ. ജോയി മുതല്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഗര്‍വാസീസ് വരെയുള്ള നേതാക്കളുടെ പ്രധാന തയ്യല്‍ക്കാരന്‍ അവറാച്ചനായിരുന്നു. അതിനുശേഷം രംഗപ്രവേശം ചെയ്ത ഇന്നത്തെ ഒട്ടുമിക്ക ഖദര്‍ധാരികള്‍ക്കും വസ്ത്രം അവറാച്ചനാണ് തയ്ച്ചുകൊടുക്കുന്നത്.
കോതകുളങ്ങര സ്വദേശി ഗോപിനായരാണ് അവറാച്ചന്‍െറ ആശാന്‍. അവറാച്ചന്‍െറ ഷോപ്പില്‍ സ്ത്രീകളടക്കം ആറുപേര്‍ തയ്യല്‍ക്കാരായി ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.