Posted On
date_range Updated On
date_range കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചു
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗം ക്വാറം തികയാതെ ഉപേക്ഷിച്ചു. വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍െറ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് അധ്യാപക-അനധ്യാപക സംഘടനകള്‍ സംയുക്തമായി സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണ നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ജനറല്‍ കൗണ്‍സില്‍. കൗണ്‍സിലിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഒഴികെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും ഒപ്പിടാന്‍ തയാറായില്ല. സ്ഥലത്ത് ശക്തമായ പൊലിസ് സാന്നിധ്യമുണ്ട്. ധര്‍ണ തുടരുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.