കേരള രാഷ്ട്രീയത്തിലും മാറ്റമുണ്ടാകും- വീരേന്ദ്രകുമാര്‍

കോഴിക്കോട്: ദേശീയ തലത്തില്‍ ബീഹാറിലുണ്ടായ പോലെ കേരള രാഷ്ട്രീയത്തിലും ചില മാറ്റങ്ങളുണ്ടാകുമെന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍. സംഘ്പരിവാര്‍ ഭീഷണിയാണ് പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം എന്ത് മാറ്റമാണുണ്ടാവുകയെന്ന് പറയാന്‍ വിസ്സമതിച്ചു. ജെ.ഡി.യു സംസ്ഥാന നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സംഘ്പരിവാര്‍ ഭീഷണി കണക്കിലെടുത്ത് രാഷ്ട്രീയമായ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ബീഹാറില്‍ ആ രാഷ്ട്രീയമാറ്റത്തിന്‍െറ ഗുണം നമ്മള്‍ കണ്ടു. സംഘ്പരിവാറിന്‍െറ വെല്ലുവിളിയെ യു.ഡി.എഫ് ഗൗരവമായി കാണണം. വര്‍ഗീയ പാര്‍ട്ടികള്‍ വിചാരിച്ചതിനേക്കാളും വലിയ മുന്നേറ്റമാണ് ഇവിടെ നടത്തിയത്. ആര്‍.എസ്.എസിന്‍െറ അജണ്ടയാണ് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയിലൂടെ നടപ്പാക്കുന്നത്. പഴയ പോലെയല്ല കേരളത്തിലെ കാര്യങ്ങളുടെ പോക്കെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് പ്രതീക്ഷിച്ചത്ര വോട്ട് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പാര്‍ട്ടി യു.ഡി.എഫ് വിടുമോയെന്ന ചോദ്യത്തിന് ‘ഇപ്പോള്‍ യു.ഡി.എഫിലാണ് നാളത്തേത് നിങ്ങള്‍ക്കും അറിയില്ലല്ളോ’ എന്നായിരുന്നു മറുപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.