Posted On
date_range Updated On
date_range ദേശീയ ജൂനിയര്‍ കായികമേള: കേരള താരങ്ങളുടെ യാത്ര മുടങ്ങി
ആലപ്പുഴ: ദേശീയ ജൂനിയര്‍ കായിക മേളയില്‍ പങ്കെടുക്കാനുളള കേരള താരങ്ങളുടെ യാത്ര മുടങ്ങി. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസിൽ ഇന്ന് റാഞ്ചിയിലേക്ക് പുറപ്പെടാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് തീവണ്ടി റദ്ദാക്കിയതിനാൽ കായികതാരങ്ങൾക്ക് പുറപ്പെടാനായില്ല. ഈ മാസം 21 മുതല്‍ 25 വരെ ബിഹാറിലെ റാഞ്ചിയിലാണ് കായികമേള നടക്കുന്നത്. 163 പേരാണ് കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് കായിക മേളയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.