Posted On
date_range Updated On
date_range കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ചന്തക്ക് സമീപം ഉപേക്ഷിച്ച നിലയിൽ 12 നാടൻ ബോംബുകൾ കണ്ടെത്തി. രാവിലെ കച്ചവടത്തിന് എത്തിയ സ്ത്രീകളാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബുകൾ കണ്ടത്.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം ബോംബ് നിർവീര്യമാക്കി. മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളി സംഘടനകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.