Posted On
date_range Updated On
date_range ഉമ്മന്‍ചാണ്ടിക്ക് അര നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല -കോടിയേരി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈകോടതി വിധി വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അര നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ളെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവാമെന്നും മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഹൈകോടതി പറഞ്ഞു. സീസറും സീസറുടെ ഭാര്യയും സംശയത്തിനതീതമായിരിക്കണമെന്ന് പറഞ്ഞതിലൂടെ മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും സംശയത്തിനതീതനായിരിക്കണമെന്നാണ് കോടതി ഉദ്ദേശിച്ചത്. എന്നാല്‍, കേസ് ചാര്‍ജ് ചെയ്തതു മുതല്‍ മാണിക്കെതിരെ തെളിവില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്ത് തുടരാന്‍ എന്താണ് അര്‍ഹത എന്നും കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.