Posted On
date_range Updated On
date_range പൊമ്പിള ഒരുമൈ നേതാവ് ഗോമതിക്ക് നേരെ ആക്രമണം
മൂന്നാര്‍: പൊമ്പിള ഒരുമൈ നേതാവ് ഗോമതിക്ക് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് എസ്റ്റേറ്റിലെ തൊഴിലാളികളോട് നന്ദി പറയുന്നതിനിടയിലാണ് അക്രമണമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു സംഭവം.
പൊമ്പിള ഒരുമൈ പ്രസിഡൻറ് ലിസി സണ്ണിക്കും മറ്റ് പ്രവര്‍ത്തകരോടുമൊപ്പം നന്ദി പറഞ്ഞുവരുന്നതിനിടയിലാണ് വാനിലെത്തിയ സംഘം ഗോമതിയെ ആക്രമിച്ചത്. ഗോമതിയെ അടിച്ച് താഴെയിട്ട് മുഖത്തും ശരീരത്തും അടിക്കുകയായിരുന്നു. പൊമ്പിള ഒരുമൈ പ്രവർത്തകരുടെ വാഹനത്തിന്‍റെ ചില്ലും സംഘം അടിച്ചുതകര്‍ത്തു. ഒപ്പമുണ്ടായിരുന്നവർ ഗോമതിയെ രക്ഷപ്പെടുത്തി ദേവികുളം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ദേവികുളം പോലീസ് െേകസടുത്തിട്ടുണ്ട്. പരിക്കേറ്റ ഗോമതിയെ മൂന്നാർ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.