പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ ബൈക്കില്‍നിന്നും വീണ് മരിച്ചു
തൃശൂര്‍: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബൈക്കില്‍നിന്നും വീണ് മരിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് തോട്ടേക്കാടില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നമ്പിള്ളി മേലേക്കളം വീട്ടില്‍ എന്‍. മുരളീധരമേനോനാണ് (58) മരിച്ചത്.
ഞായറാഴ്ച രാവിലെ മറ്റൊരാളുടെ ബൈക്കിന്‍െറ പിറകിലിരുന്ന് പോകുകയായിരുന്നു. കയറ്റം കയറുന്നതിനിടെ ബൈക്ക് തെന്നി മുരളീധരമേനോന്‍ താഴെ വീണു. പുറമേക്ക് പരിക്കുകളൊന്നും കണ്ടില്ല. ചേലക്കര ആശുപത്രിയിലും അവിടെനിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വീഴ്ചക്കിടെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് കരുതുന്നു.
ചേലക്കരയില്‍ ഇത്തവണ യു.ഡി.എഫിനും എല്‍.ഡി.എഫിനും 11 വീതം സീറ്റാണ്. 43 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് സി.പി.എം സ്ഥാനാറഥിയെ പരാജയപ്പെടുത്തിയ മുരളീധരമേനോന്‍െറ വ്യക്തിപ്രഭാവം കോണ്‍ഗ്രസിന്‍െറ നേട്ടത്തിന് വഴിയൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.