Posted On
date_range Updated On
date_range ഓപ്പറേഷന്‍ വിജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയിലാണു സര്‍ക്കാര്‍: വി.എസ്
തിരുവനന്തപുരം: ഓപറേഷന്‍ വിജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയിലാണു സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പഠനം ഇല്ലാതെയാണു സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയത്. അടച്ചുപൂട്ടുമ്പോഴുള്ള ബാര്‍ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ ഗൗനിച്ചില്ല. ഇവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. മദ്യനിരോധം അല്ല വര്‍ജനമാണു വേണ്ടതെന്ന എല്‍.ഡി.എഫ് നയം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.