ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ കമ്പനികള്‍ വെട്ടിക്കുറക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ടാക്സി സര്‍വിസുകളായ യൂബര്‍, ഒല എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്സി തൊഴിലാളികള്‍  ചൊവ്വാഴ്ച  മുതല്‍ അനിശ്ചിതകാലത്തേക്ക്  പണിമുടക്കുമെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടാക്സി സര്‍വിസ് ആരംഭിച്ച സമയത്ത് ആകര്‍ഷകമായ വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് നല്‍കുകയും ഇപ്പോള്‍ അതില്‍നിന്ന് പിന്മാറുകയുമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്ഥിരം സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.