Posted On
date_range Updated On
date_range വിദഗ്ധ പരിശോധനക്ക് ആന്റണി യു.എസില്‍
ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി വിദഗ്ധ പരിശോധനക്കായി അമേരിക്കയിലേക്ക് പോയി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഭാര്യ എലിസബത്ത് തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. യു.എസിലെ പ്രശസ്തമായ മയോ ക്ളിനിക്കിലാണ് ആന്റണി പരിശോധനക്ക് വിധേയനാവുക.
പ്രതിരോധ മന്ത്രിയായിരിക്കെ, ആന്റണി ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ പരിശോധനക്കാണ് അമേരിക്കയിലേക്ക് പോകുന്നത്. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ കോടതിയില്‍ ഹാജരായപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആന്റണിയുമത്തെിയിരുന്നു.
ശനിയാഴ്ച രാത്രിയാണ് ആന്റണിയും ചെന്നിത്തലയും മറ്റും ഡല്‍ഹിയില്‍നിന്ന് വിമാനം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.