Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് നേരെ അതിക്രമം: കാലിക്കറ്റ് വിസിയോട് മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം ന്യായീകരിക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതിക്രമങ്ങൾക്കെതിരെ സർവകലാശാലാ ക്യാമ്പസിൽ വെള്ളിയാഴ്ച വിദ്യാര്‍ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 'ആകാശംമുട്ടെ പ്രതിഷേധം' എന്ന പേരിലാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പരാതികൾ കെട്ടിത്തൂക്കിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ടായിരുന്നു സമരം.
വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ കെ. മുഹമ്മദ് ബഷീർ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.