കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞില്ലേയെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: തനിക്കെതിരെ കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ പറഞ്ഞില്ലേയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കത്തിന്‍റെ കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ടല്ലോ. വിവാദ കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.  

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍റെയും നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ കോൺഗ്രസ് ദയനീയമായി തോൽക്കുമെന്ന മുന്നറിയിപ്പുമായി ചെന്നിത്തല പാർട്ടി ഹൈകമാൻഡിന് എഴുതിയതായി പറയുന്ന കത്താണ് വ്യാഴാഴ്ച പുറത്തായത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റം നടത്തുകയും ഹിന്ദു നേതാവിനെ പാർട്ടി മുന്നിൽ നിർത്തുകയും ചെയ്തേ മതിയാവൂ എന്ന ധ്വനിയാണ് ചെന്നിത്തലയുടെ കൈയൊപ്പുള്ള കത്ത് നൽകുന്നത്.

അതേസമയം, ഇത്തരത്തിൽ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളോട് വ്യാഴാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ കത്ത് നൽകിയിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചതായി സുധീരൻ കെ.പി.സി.സി ഭാരവാഹി യോഗത്തിൽ അറിയിക്കുകയും ചെയ്തു. കത്ത് ചെന്നിത്തലയുടേതല്ലെന്നതിന് തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.