തിരുവനന്തപുരം: കേരളത്തിന്‍െറ അഭിമാനം രക്ഷിക്കാന്‍ മന്ത്രിമാര്‍ രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാര്‍കോഴ ആരോപണത്തെതുടര്‍ന്ന് സര്‍ക്കാര്‍ രണ്ടോ മൂന്നോ തട്ടിലായപ്പോള്‍ പൊലീസ്സേനയും രണ്ടുതട്ടിലാണ്.
അഴിമതി നടന്നെന്ന് ജേക്കബ് തോമസ് പറയുമ്പോള്‍ സെന്‍കുമാര്‍ മന്ത്രിമാരെ രക്ഷിക്കാന്‍ ഞഞ്ഞാപിഞ്ഞാ പറയുകയാണെന്നും വി.എസ് പരിഹസിച്ചു. സോളാര്‍ കേസില്‍ ആരോപണവിധേയനായ ഉമ്മന്‍ ചാണ്ടിയുടെയും ബാര്‍ കോഴക്കേസില്‍ കെ.ബാബുവിന്‍െറയും രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ഒരുകോടി കോഴ വാങ്ങിയ മാണി മന്ത്രിസഭയില്‍ ഇല്ലാത്തപ്പോള്‍ അഞ്ചരക്കോടിയും 10 കോടിയും വാങ്ങിയവര്‍ തുടരുന്നത് ശരിയാണോയെന്നും വി.എസ് ചോദിച്ചു.
ബാബു രാജിവെച്ചാല്‍ ഉമ്മന്‍ ചാണ്ടിയും രാജിവെക്കേണ്ടി വരും. ഇതിനാലാണ് ബാബുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും, പുറത്തുപോയാല്‍ ബാബു പലതും പറയുമെന്നും സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍ പറഞ്ഞു. രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.