മിൽമ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കൊച്ചി: ബുധനാഴ്ച അധരാത്രി മുതൽ മിൽമ ജീവനക്കാർ പണിമുടക്ക് തുടങ്ങും. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിൽ ട്രേഡ് യൂനിയനുകളുടെ സംയുക്ത വേദിയാണ്  പണിമുടക്ക് പ്രഖ്യാപിച്ചത്.  

മിൽമ സംസ്ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മിൽമയുടെ മുഴുവൻ സ്ഥാപനങ്ങളിലും പണിമുടക്ക് നടക്കും. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണിത്. പണിമുടക്ക് സംസ്ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാറും മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിയിച്ചില്ല.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.