Posted On
date_range Updated On
date_range നൗഷാദിന്‍റെ വീട് ജമാഅത്തെ ഇസ് ലാമി അമീർ സന്ദർശിച്ചു
കോഴിക്കോട്: മാൻഹോളിൽ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോഡ്രൈവർ നൗഷാദിെൻറ വീട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സന്ദർശിച്ചു. ജീവൻ നൽകി നൗഷാദ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകയാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ, പ്രവാസി സെൽ സെക്രട്ടറി സുബൈർ ചേന്ദമംഗലൂർ, കക്കോടി ഏരിയ പ്രസിഡൻറ് എം.ടി. ഇബ്രാഹീം എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.